റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡ്‌ നിര്‍മാണത്തില്‍ അപാകത

June 21, 2021 - 9:33 am

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കച്ചേരി ജംങ്‌ഷന്‌ സമീപം നാലുവരിപാതയില്‍ കൊല്ലത്തേക്കുളള വണ്‍വേയില്‍ മാര്‍ക്കറ്റ്‌ റോഡ്‌ തിരിയുന്ന ഭാഗത്ത വന്‍ കുഴി രൂപപ്പെട്ടു. 2021 ജൂണ്‍ 20 ഞായറാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ സംഭവം ലോക്‌ ഡൗണായതിനാല്‍ വാഹനങ്ങള്‍ കൂടുതല്‍ ഇല്ലാതിരുന്നത്‌ വന്‍ ദുരന്തം ഒഴിവായി

റിലയന്‍സ്‌ ചേമ്പര്‍ സ്ലാബിന്റെ സൈഡ് ഇടിഞ്ഞതാണ്‌ നാലടിയോളമുളള കുഴി രൂപപ്പെടാന്‍ കാരണമായത്‌. സംഭവം അറിഞ്ഞ്‌ യൂത്തകോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി മരം നട്ട്‌ പ്രതിഷേധിച്ചു. ഉച്ചക്ക്‌ രണ്ടുമണിയോടെ റിലയന്‍സ്‌ ഉദ്യോഗസ്ഥരെത്തി സ്ലാബുകള്‍ ഇട്ട്‌ താല്‍ക്കാലികമായി പ്രശ്‌നം പരിഹരിച്ചു.പാത നിര്‍മാണത്തിലെ അപാകതയാണ്‌ പ്രശ്‌നത്തി്‌ന കാരണമായതെന്ന ആരോപണമുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *