റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി

June 18, 2021 - 11:51 am

കട്ടപ്പന: ഇടുക്കി അണക്കരയില്‍ വീട്ടമ്മ അയല്‍വാസിയായ യുവാവിന്റെ കൈവെട്ടിമാറ്റി. മാലിന്യം ഇട്ടതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയായിരുന്നു അക്രമം. അണക്കര ഏഴാംമൈല്‍ കോളനിയില്‍ താഴത്തേപടവില്‍ മനു(30) വിന്റെ കയ്യിനാണ് വെട്ടേറ്റത്. അയല്‍വാസിയായ പട്ടശേരിയില്‍ ജോമോളാണ് വെട്ടിയത്. 17/06/21 വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നാലെ ജോമാള്‍ ഒളിവില്‍ പോയെന്നാണ് പോലീസ് അറിയിച്ചു. പ്രതിക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

ജോമോള്‍ താമസിക്കുന്ന പുരയിടത്തിനോട് ചേര്‍ന്ന പറമ്പില്‍ കുട്ടികളുടെ ഡയപ്പര്‍ ഉള്‍പ്പെടെയുള്ളവ കണ്ടതിനെത്തുടര്‍ന്നായിരുന്നു തര്‍ക്കം. ഇരുവീട്ടുകാരും തമ്മില്‍ മുമ്പും പല വിഷയങ്ങളില്‍ തര്‍ക്കം നില നിന്നിരുന്നതായും പോലീസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *