റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്ഥാനാര്‍ഥിയാകാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ കെ. സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു, സി കെ ജാനുവിനെതിരെയും കേസ്

June 17, 2021 - 7:33 pm

വയനാട്: സ്ഥാനാര്‍ഥിയാകാന്‍ കൈക്കൂലി നല്‍കിയെന്ന കേസില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ സുല്‍ത്താന്‍ ബത്തേരി പൊലീസ് 17/06/21 വ്യാഴാഴ്ച കേസ് രജിസ്റ്റര്‍ ചെയ്തു. കൈക്കൂലി വാങ്ങിയെന്ന കുറ്റത്തിന് ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി (ജെ.ആര്‍.പി.) മുന്‍ നേതാവ് സി.കെ. ജാനുവിനെയും പ്രതിയാക്കിയാണ് കേസെടുത്തത്.

സി.കെ. ജാനുവിന് പണം നല്‍കിയെന്ന പരാതിയിലാണ് സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കല്‍പ്പറ്റ സെഷന്‍സ് കോടതി 16/06/21 ബുധനാഴ്ച ഉത്തരവിട്ടത്. സി.കെ. ജാനുവിനെ എന്‍.ഡി.എയിലെത്തിക്കാനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കാനും രണ്ടു തവണയായി 50 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ് കേസിനാസ്പദമായ പരാതി. എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസായിരുന്നു പരാതി നല്‍കിയിരുന്നത്.

എന്‍.ഡി.എയില്‍ തിരിച്ചെത്തുന്നതിനായി സി.കെ. ജാനുവിന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ പണം നല്‍കിയെന്ന് ജെ.ആര്‍.പി. ട്രഷറര്‍ പ്രസീത അഴീക്കോട് വെളിപ്പെടുത്തിയതോടെയാണ് വിഷയത്തിലെ വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *