തൃശ്ശൂർ: തൃശൂർ ജില്ലയിൽ സർക്കാർ /എയിഡഡ് സ്‌കൂളുകളിലെ പട്ടികജാതി വിദ്യാർഥികൾക്കായി 2000 രൂപ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രാഥമിക പഠനാവശ്യങ്ങൾ (യൂണിഫോം, കുട, ബാഗ്, സ്റ്റേഷനറി) നിർവഹിക്കുന്നതിനായാണ് തുക നൽകുന്നത്.
പ്രൈമറി /സെക്കന്റി എയ്ഡഡ് പദ്ധതി പ്രകാരമാണ് തുക അനുവദിക്കുന്നത്. ബന്ധപ്പെട്ട അധ്യാപകർ അർഹതയുള്ള എല്ലാ പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെയും അപേക്ഷകൾ ഈ ഗ്രാൻഡ്സ് – 3.0 പോർട്ടൽ വഴി ഓൺലൈനായി ബന്ധപ്പെട്ട ബ്ലോക്ക് /മുൻസിപ്പാലിറ്റി /കോർപറേഷൻ പട്ടികജാതി വികസന ഓഫീസർക്ക് നൽകേണ്ടതാണെന്ന് അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫിസർ അറിയിച്ചു.