കോവിഡ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനം

തിരുവനന്തപുരം : സംസ്ഥാനത്ത്‌ കോവിഡ്‌ മരണം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന്‌ അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌. ഡബ്ലു.എച്ച്‌.ഒയുടെയും ഐസിഎംആറിന്‍റെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ്‌ സംസ്ഥാന്‌ കോവിഡ്‌ മരണങ്ങള്‍ സ്ഥിരീകരിച്ചുവരുന്നത്‌. ഇതിനായി സജ്ജീകരിച്ച ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗിലൂടെയാണ്‌ ഇനിമുതല്‍ മരണം റിപ്പോര്‍ട്ട്‌ ചെയ്യുന്നതും പരിശോധിക്കുന്നതും,സ്ഥിരീകരിക്കുകയും ചെയ്യുന്നത്‌. റിയല്‍ ടൈം എന്‍ട്രി സംവിധാനമാണ്‌ ഇതിലുളളത്‌.

മരണം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌ ഓണ്‍ലൈന്‍ മാര്‍ഗത്തിലൂടെയാക്കുന്നതിനാല്‍ കോവിഡ്‌ മരണമോ അല്ലയോ എന്ന്‌ സ്ഥിരീകരിക്കാനുളള കാലതാമസം പരമാവധി കുറക്കാന്‍ സാധിക്കും. മരണം സംഭവിക്കുന്നത്‌ ഏത്‌ ആശുപത്രിയിലാണോ അവിടെ ചികിത്സിച്ച ഡോക്ടറോ മെഡിക്കല്‍ സൂപ്രണ്ടോ ആണ് മരണകാരണം വ്യക്തമാക്കിയുളള ഓണ്‍ലെന്‍ മെഡിക്കല്‍ ബുളളറ്റിന്‍ തയാറാക്കേണ്ടത്‌. അവര്‍ മതിയായ രേഖകള്‍ സഹിതം പോര്‍ട്ടലില്‍ അപ്‌ഡേറ്റ്‌ ചെയ്യണം. ഇത്‌ ജില്ലാ തലത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പരിശോധിച്ച 24 മണിക്കൂറിനകം റിപ്പോര്‍ട്ട്‌ ചെയ്യണം.

ജില്ലാ സര്‍വയലന്‍സ്‌ ഓഫീസര്‍, അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരടങ്ങുന്ന കമ്മറ്റി മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച്‌ കോവിഡ്‌ മരണമാണോയെന്ന്‌ പരിശോധിക്കുന്നു. ഇത്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സ്വീകരിക്കുന്നു. അങ്ങനെ ജില്ലാതലത്തില്‍ തന്നെ കോവിഡ്‌ മരണമാണോയെന്ന്‌ ഉറപ്പിക്കാനാകുന്നു. തുടര്‍ന്ന്‌ സംസ്ഥാന തലത്തില്‍ റിപ്പോര്‍ട്ടിംഗ്‌ സമിതിക്ക്‌ റിപ്പോര്‍ട്ടുചെയ്യുന്നു. 14 ജില്ലകളിലേയും റിപ്പോര്‍ട്ട്‌ ഈ സമിതി ക്രോഡീകരിച്ചാണ്‌ സംസ്ഥാന തല മരണം കണക്കാക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →