കെഎസ്‌ആര്‍ടിസി പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നു

തിരുവനന്തപുരം :വരുമാനം വര്‍ദ്ധിപ്പിക്കാനായി കെഎസ്‌ ആര്‍ടിസി പെട്രോള്‍ -ഡീസല്‍ പമ്പുകള്‍ ആരംഭിക്കുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി ചേര്‍ന്ന്‌ സംസ്ഥാനത്തുടനീളം 67 പമ്പുകള്‍ ആരംഭിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. കെഎസ്‌ആര്‍ടിസിയുടെ നിലവിലുളള പമ്പുകള്‍ക്കൊപ്പം പെട്രോള്‍ യൂണിറ്റ്‌കൂടി ചേര്‍ത്താണ്‌ പമ്പുകള്‍ തുടങ്ങുന്നത്‌. ഡീലര്‍ കമ്മീഷനും സ്ഥല വാടകയും ഉള്‍പ്പെടെ ഉയര്‍ന്ന വരുമാനമാണ്‌ ഇതുവഴി പ്രതീക്ഷിക്കുന്നത്‌.

കെഎസ്‌ആര്‍ടിസിയെ നിലവിലുളള പ്രതിസന്ധിയില്‍ നിന്ന്‌ കരകയറാന്‍ ഇത്‌ സഹായിക്കുമെന്ന്‌ ഗതാഗത മന്ത്രി പറഞ്ഞു. . ആദ്യഘട്ടമെന്ന നിലയില്‍ എട്ട്‌ പമ്പുകള്‍ 100 ദിവസത്തിനുളളില്‍ തുടങ്ങും. ഇതിനുളള അനുമതി ലഭിച്ചതായി മന്ത്രി പറഞ്ഞു. ചേര്‍ത്തല, മാവേലിക്കര, മൂന്നാര്‍,ഗുരുവായൂര്‍ തൃശൂര്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, ചാത്തന്നൂര്‍ എന്നിവിടങ്ങളിലാണ്‌ 100 ദിവസത്തിനുളളില്‍ പമ്പുകള്‍ ആരംഭിക്കുക.

. മുവാറ്റുപുഴ ,അങ്കമാലി,കണ്ണൂര്‍,കോഴിക്കോട്‌,പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലും നിലവിലുളള ഡീസല്‍ പമ്പുകളോടൊപ്പം പെട്രോള്‍ പമ്പുകളും തുടങ്ങും. കെഎസ്‌ആര്‍ടിസിക്ക്‌ ഇതിനായി സാമ്പത്തിക ബാദ്ധ്യതയില്ലെന്നും മുഴുവന്‍ ചെലവും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ്‌ മുടക്കുന്നതെന്നും മന്ത്രി ആന്‍റണി രാജു പറഞ്ഞു. ജനങ്ങള്‍ക്ക്‌ കലര്‍പ്പില്ലാത്തതും ഗുണനിലവാരം കൂടിയതുമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ നല്‍കാന്‍ഇതുവഴി കയിയുമെന്നും മന്ത്രി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →