റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വ്യാജ ഫെയ്‌സ്‌ ബുക്ക്‌ അക്കൗണ്ടുകള്‍ നര്‍മ്മിച്ച്‌ പണം തട്ടുന്ന സംഘങ്ങള്‍ സജീവം

June 11, 2021 - 3:04 pm

കണ്ണൂര്‍: ഫെയ്‌സ്‌ ബുക്കില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പണം തട്ടുന്ന സംഘങ്ങള്‍ വ്യാപകമാവുന്നു. വ്യാജ അക്കൗണ്ടുകളില്‍ നിന്ന്‌ വന്ന ഫ്രണ്ട്‌ റിക്വസ്‌റ്റുകള്‍ സ്വീകരിച്ചവര്‍ക്കാണ്‌ ഗൂഗിള്‍ പേ വഴി പണം നഷ്ടമായത്‌. ഇത്തത്തില്‍ നിരവധി പേരാണ്‌ വഞ്ചിക്കപ്പെട്ടത്. ഏതെങ്കിലും ഒരു വ്യക്തിയുടെ പ്രൊഫൈല്‍ ഫോട്ടോ മോഷ്ടിച്ച്‌ അയാളുടെ വ്യാജ അക്കൗണ്ട്‌ നിര്‍മ്മിക്കുകയാണ് ആദ്യം ചെയ്യുക. തുടര്‍ന്ന്‌ അതിലേക്ക്‌ ഫ്രണ്ട്‌സിനെ ക്ഷണിക്കുന്നു. പിന്നീട്‌ മെസഞ്ചറിലൂടെ സുഖ വിവരങ്ങള്‍ ആരാഞ്ഞു കൂടുതല്‍ സൗഹൃദം ഉറപ്പാക്കുന്നു. അതിനുശേഷം പല ആവശ്യങ്ങള്‍ പറഞ്ഞ്‌ പണം ആവശ്യപ്പെടുകയാണ്‌ ഇത്തരക്കാരുടെ രീതി.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കുളളില്‍ ഇത്തരത്തില്‍ നിരവധി പേര്‍ക്ക്‌ പണം നഷ്ടപ്പെട്ടിട്ടുളളതായാണ്‌ വിവരം. കണ്ണൂര്‍ പരിയാരം സ്വദേശിയായ ഒരു റിട്ടയേര്‍ഡ്‌ അദ്ധ്യാപകന്റെ ഫോട്ടോയും യഥാര്‍ത്ഥ ഫെയ്‌സ്‌ ബുക്ക്‌ ഐഡിയിലെ സ്ഥലവും പേരും ഉപയോഗിച്ച്‌ വ്യാജ അക്കൗണ്ടുണ്ടാക്കുകയും തുടര്‍ന്ന്‌ നിരവധി പേര്‍ക്ക്‌ ഫ്രണ്ട്‌ റിക്വസ്റ്റും മെസേജും നല്‍കുകയും ചെയ്‌തിരുന്നു. അത്യാവശ്യമായി ഫോണ്‍ പേയോ, ഗൂഗിള്‍ പേയോ വഴി എണ്ണായിരം രൂപ ആവശ്യപ്പെട്ടായിരുന്നു ഒരാള്‍ക്ക് മെസേജ്‌ ലഭിച്ചത്‌. ഇത്തരത്തില്‍ 10,000,15,000, 20,000 ഇങ്ങനെ തുകകള്‍ ആവശ്യപ്പെട്ട്‌ പലര്‍ക്കും മെസേജുകള്‍ ലഭിച്ചു. എന്നാല്‍ സംശയം തോന്നിയചിലര്‍ ഗൂഗിള്‍പേ നമ്പരില്‍ വിളിച്ചുനോക്കിയപ്പോള്‍ ഫോണ്‍ സ്വിച്ച്‌ ഓഫാക്കിയ നിലയിലായിരുന്നു. വാട്‌സാപ്പിലും നമ്പര്‍ ലഭ്യമല്ലെന്ന മെസേജാണ്‌ ലഭിച്ചത്‌.

പയ്യന്നൂര്‍ സ്വദേശിയായ മദ്ധ്യവയസ്‌കന്‍ ഉള്‍പ്പടെ പലര്‍ക്കും സമാന അനുഭങ്ങള്‍ ഉണ്ടായിട്ടുളളതായി പറയുന്നു. കണ്ണൂര്‍ ആര്‍ടിഒ, ചില പോലീസ്‌ ഉദ്യോഗസ്ഥര്‍ എന്നിവരുടെ വ്യാജ ഫേസ്‌ ബുക്ക് അക്കൗണ്ടുകള്‍ ഉണ്ടാക്കിയും പണം തട്ടാനളള ശ്രമങ്ങള്‍ നടന്നിട്ടണ്ട്‌. ചില സുഹൃത്തുക്കള്‍ യഥാര്‍ത്ഥ വ്യക്തിയോട്‌ വിളിച്ചന്വേഷിക്കുമ്പോഴാണ്‌ സംഭവം അറിയുന്നത്‌. ഈ ഫേസ്‌ബുക്ക് വ്യാജന്മാര്‍ സമൂഹത്തിന്‌ തലവേദനയായി മാറുന്നുണ്ട്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *