തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ 100 കോടിയുടെ ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കും. 2010മുതല്‍ കെഎസ്‌ആര്‍ടിസിയില്‍ നിന്നും 100.75 കോടി രൂപ നഷ്ടമായെന്ന് ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ഇതില്‍ വിജിലന്‍സ് അന്വേഷണം വേണമെന്ന ഗതാഗത മന്ത്രിയുട ശുപാര്‍ശ മുഖ്യമന്ത്രി അംഗീകരിച്ചു.
2021 ജനുവരി 16 ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് 100 കോടി രൂപ കാണാനില്ലെന്ന് കെഎസ്‌ആര്‍ടിസി എംഡി ബിദുപ്രഭാകര്‍ വെളിപ്പെടുത്തിയത്. ഇടപാടുകള്‍ നടന്ന ഫയലുകള്‍ കാണാനില്ലെന്നും പറഞ്ഞിരുന്നു. അക്കൗണ്ട് ഓഫീസര്‍ ഉള്‍പ്പെടയുളള ഉദ്യോഗസ്ഥര്‍ക്ക് വീഴ്‌ച സംഭവിച്ചുവെന്നാണ് ഓഡിറ്റ് വിഭാഗത്തിലെ കണ്ടെത്തല്‍. സാമ്പത്തിക വിനിയോഗം സംബന്ധിച്ച് വ്യക്തമായ രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.