പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്‌തു

ന്യൂഡല്‍ഹി: രാജ്യസഭാ എംപിമാരായി ഡോ. വി.ശിവദാസനും ,ജോണ്‍ ബ്രിട്ടാസും സത്യപ്രതിജ്ഞ ചെയ്‌തു. രാജ്യസഭാ അദ്ധ്യക്ഷന്‍ വെങ്കയ്യാ നായിഡുവിന്റെ ചേമ്പറില്‍ വച്ചാണ്‌ സത്യപ്രതിജ്ഞ ചെയ്‌തത്‌.

പാലാ ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എസ്‌ എഫ്‌ ഐ യൂണിറ്റ്‌ സെക്രട്ടറിയായി വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ എത്തിയ ശിവദാസന്‍ സംഘടനയുടെ അഖിലേന്ത്യാ പ്രസിഡന്റായി ഉയര്‍ന്നിരുന്നു. രാജ്യത്ത്‌ മൂന്നുസംസ്ഥാനത്ത്‌ തടവിലിടപ്പെട്ട വിദ്യാര്‍ത്ഥി നേതാവാണ്‌ ശിവദാസന്‍ . നിരവധി സമരാനുഭവങ്ങളുടെ ഉള്‍ക്കരുത്തുമായിട്ടാണ്‌ ഡോ. ശിവഡാസന്‍ രാജ്യ സഭയിലേക്കെത്തുന്നത്‌.

കേരളത്തില്‍ നിന്നും രാജ്യസഭയിലെത്തുന്ന ആദ്യ ദൃശ്യമാധ്യമ പ്രവര്‍ത്തകനാണ്‌ ജോണ്‍ ബ്രിട്ടാസ്‌. കഴിഞ്ഞ മൂപ്പതുവര്‍ഷത്തിലേറെയായി ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തനത്തിന്റെ സുപരിചിത മുഖമാണ്‌ ബ്രിട്ടാസ്‌. ദേശാ ഭിമാനി ലേഖകനായി 22ാംവയസില്‍ ഡല്‍ഹിയിലെത്തിയ ജോണ്‍ ബ്രിട്ടാസ്‌ ആദ്യമായി റിപ്പോര്‍ട്ടുചെയ്‌തതും രാജ്യസഭയാണ്‌

അതേസമയം അബ്ദുള്‍ വഹാബ്‌ എംപിയായി സത്യപ്രതിജ്ഞ ചെയ്‌തില്ല. ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്നാണ്‌ സ്‌ത്യ പ്രതിജ്‌ഞ ചെയ്യാതിരുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →