പുതുച്ചേരി: പുതുച്ചേരിയില്‍ കോവിഡ് ബാധ കുത്തനെ കുറയുന്നു. 08/06/21 545 പേര്‍ക്കുമാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് മെയ് ആദ്യവാരത്തില്‍ 26 ശതമാനമായിരുന്നത് 6 ശതമാനമായി കുറഞ്ഞു
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ 45 ദിവസത്തിനിടെ ആദ്യമായി മരണസംഖ്യ ഒറ്റ അക്കത്തിലേക്ക് താഴ്‌ന്നു. ആറുപേരാണ് മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 1,644 ആയി .പുതുച്ചേരിയില്‍ ലോക്‌ഡൗണ്‍ 2021 ജൂണ്‍ 14 വരെ നീട്ടിയിരുന്നു . പ്രദേശത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായതിന് പിന്നാലെ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുനല്‍കിയാണ് ലോക് ഡൗണ്‍ നീട്ടിയത്.