യുഎന്‍ സെക്രട്ടറി ജനറലായി അന്റോണിയോ ഗുട്ടെറസ് തുടരും

ജനീവ: യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് രണ്ടാം തവണയും പദവിയില്‍ നിലനിര്‍ത്തുന്നതിന് യുഎന്‍ സുരക്ഷാ സമിതി ശുപാര്‍ശ ചെയ്തു. ഡിസംബര്‍ അവസാനത്തോടെ പദവിയിലെ കാലവധി അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് 2022 ജനുവരി 1 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് കൂടി കാലാവധി നീട്ടി നല്‍കുന്നത്. സെക്രട്ടറി ജനറല്‍ സ്ഥാനത്തേക്ക് 10 സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നത്. എന്നാല്‍, ഇവര്‍ക്കാര്‍ക്കും അംഗ രാജ്യങ്ങളുടെ നാമനിര്‍ദേശം ലഭിച്ചില്ല. ഇതോടെയാണു ഗട്ടറേസ് ഏകകണ്ഠമായി തെരഞ്ഞെടുക്കപ്പെട്ടത്. തീരുമാനത്തിനു െവെകാതെ യു.എന്‍. ജനറല്‍ അസംബ്ലിയുടെ അംഗീകാരം ലഭിക്കും. 193 അംഗ ജനറല്‍ അസംബ്ലി ഗുട്ടെറസിനെ രണ്ടാം തവണയും സെക്രട്ടറി ജനറലായി ചെയ്യുന്ന പ്രമേയത്തെ ഏകകണ്ഠമായി അംഗീകരിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി യുഎന്നിലെ ഇന്ത്യന്‍ അംബാസഡര്‍ ടി എസ് തിരുമുര്‍ത്തി ട്വീറ്റ് ചെയ്തു.
”യുഎന്നിന്റെ നേതൃത്വത്തെ ഇന്ത്യ വിലമതിക്കുന്നു, പ്രത്യേകിച്ചും ഈ കൊവിഡ് വെല്ലുവിളി നിറഞ്ഞ സമയത്ത്. അന്റോണിയോ ഗുട്ടെറസിന് രണ്ടാം തവണയും നേതൃ സ്ഥാനത്ത് തുടരുന്നതിന് രണ്ടാം പിന്തുണ അറിയിക്കുന്നതായി വിദേശകാര്യ മന്ത്രി ജയ്ശങ്കര്‍ ട്വീറ്റില്‍ പറഞ്ഞു. 2017 ലാണു പോര്‍ച്ചുഗല്‍ മുന്‍ പ്രധാനമന്ത്രിയായ ഗട്ടറേസ് യു.എന്‍. സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →