യമനില്‍ ഹൂതി വിമത ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു

സനാ: സെന്‍ട്രല്‍ യമനിലുണ്ടായ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. മാരിബ്‌ നഗരത്തിലെ ഗ്യാസ്‌ സ്റ്റേഷനിലാണ്‌ സ്‌പോടനം നടന്നത്‌. മരിച്ചവരില്‍ അഭയാര്‍ഥിയായ 5 വയസുകാരിയും ഉള്‍പ്പെടുന്നു. ഹൂതി വിമതരാണ്‌ ആക്രമത്തിന്‌ പിന്നിലെന്ന്‌ യെമന്‍ പ്രധാന മന്ത്രി മയീന്‍ അബ്ദുല്‍ മാലീക്‌ ആരോപിച്ചു. കഴിഞ്ഞ ദിവസം ഇതേ നഗരത്തില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 16പേര്‍ കൊല്ലപ്പെട്ടിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →