67 കൊവിഡ് മരണങ്ങള്‍ മറച്ച് വച്ച് ആശുപത്രികള്‍: നടപടിയെടുക്കാനൊരുങ്ങി ഗോവ സര്‍ക്കാര്‍

പനാജി: കോവിഡുമായി ബന്ധപ്പെട്ട 67 മരണങ്ങള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ഗോവ സര്‍ക്കാര്‍. 5/8/2020 മുതല്‍ 22/05/2021 വരെയുള്ള കാലയളവില്‍ സ്വകാര്യ ആശുപത്രികളില്‍ സംഭവിച്ച റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത മരണങ്ങളാണ് 07/06/21 ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് ആരോഗ്യ ബുള്ളറ്റിന്‍ വഴി പുറത്ത് വിട്ടത്. 67 മരണങ്ങളില്‍ ഒന്ന് 2020 ഓഗസ്റ്റ് 5 നാണ് നടന്നത്, ബാക്കിയുള്ളവ ഈ വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലാണ് നടന്നതെന്ന് ആരോഗ്യവൃത്തങ്ങള്‍ അറിയിച്ചു. ഇവ കൃത്യമായി ആശുപത്രികള്‍ക്കെതിരെ പൊതുജനാരോഗ്യ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് ഉചിതമായ നടപടി ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്.ഗോവയിലെ കോവിഡ് 19 മരണസംഖ്യ തിങ്കളാഴ്ച 2,760 ആയിരുന്നു. 67 എണ്ണം കൂടി ഇതിലേക്ക് വന്നപ്പോള്‍ മരണ സംഖ്യ 2,840 ആയി ഉയര്‍ന്നു.

Share
അഭിപ്രായം എഴുതാം