കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി ഡോ. രതീഷ് കാളിയാടന്‍ 07.06.2021 ല്‍ ചുമതലയേല്‍ക്കും. കണ്ണൂര്‍ ജില്ലയിലെ കുഞ്ഞിമംഗലം സ്വദേശിയാണ് തലശേരി ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ ജേര്‍ണലിസം അദ്ധ്യാപകനായ ഇദ്ദേഹം രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാനില്‍ അക്കാദമിക് പ്രോജക്ട് ഓഫീസറായും, പൊതുവിദ്യാഭ്യാസ സംരണ യജ്ഞത്തിലും സേവന മനുഷ്ടിച്ചിട്ടുണ്ട്. നിലവില്‍ സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ ഓപ്പണ്‍ ആന്‍റ് ലൈഫ്‌ലോംഗ് എജ്യൂക്കേഷന്‍(സ്‌കോള്‍)കേരള എക്‌സിക്യൂട്ടീവ് ഡയറക്‌റാണ് ഭാര്യ ദീപ കെ വി(ഗവ.റസിഡന്‍ഷ്യല്‍ വനിത പോളിടെക്‌നിക് കോളേജ് പയ്യന്നൂര്‍),മക്കള്‍ ചിന്മയ് ,ചേതന്‍.