ഗുര്‍മീത് റാം റഹിം സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു

ചണ്ഡീഗഢ്: ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. ബലാല്‍സംഗ കേസില്‍ ജയിലില്‍ കഴിയുന്ന അദ്ദേഹം ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ ചികിത്സയിലാണ്. വയറുവേദനയാണെന്ന പരാതിയെ തുടര്‍ന്നാണ് കൊവിഡ് പരിശോധന നടത്തിയത്.റോഹ്തക്കിലെ സുനാരിയെ ജയിലിലാണ് സിങ് കഴിയുന്നത്.ഗുര്‍മീതിന്റെ നില ഗുരുതരമല്ല. 53 കാരനായ ഗുര്‍മീത് തന്റെ രണ്ട് ശിഷ്യകളെ ബലാത്സംഗം ചെയ്ത കേസിലാണ് 2017ല്‍ ജയിലിലായത്. 20 വര്‍ഷത്തെക്കാണ് തടവ് ശിക്ഷ. രണ്ടാഴ്ച മുമ്പ് ഇതേ ആശുപത്രിയില്‍ ഗുര്‍മീതിനെ പ്രവേശിപ്പിക്കുകയും ചികിത്സ നല്‍കുകയും ചെയ്തിരുന്നു. രക്ത സമ്മര്‍ദത്തെക്കുറിച്ച് അദ്ദേഹം പരാതിപ്പെട്ടതോടെ ആശുപത്രിയിലേക്ക് മാറ്റി പ്രത്യേക മുറിയും പരിചരണവും നല്‍കിയിരുന്നു. ഡോക്ടര്‍മാരുടെ പ്രത്യേക സംഘത്തെ തന്നെ ചികിത്സക്കായി നിയോഗിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →