മറയൂരില്‍ ആക്രമണത്തിനിരയായ സിവില്‍പോലീസ്‌ ഓഫീസര്‍ ഐസിയുവില്‍ തുടരുന്നു

തൊടുപുഴ: മറയൂരില്‍ ആക്രമണത്തിനിരയായി ചികിത്സയില്‍ കഴിയുന്ന പോലീസുകാരന്‍ അജീഷ്‌ പോള്‍ അപകടനില തരണം ചെയ്‌തെങ്കിലും ഐസിയുവില്‍ തുടരുകയാണ്‌ ആശുപത്രി വിട്ടാലും ദീര്‍ഘനാള്‍ ചികിത്സ തുടരേണ്ടി വരും. അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്രെടുക്കും.

2021 മെയ്‌ 31 തിങ്കളാഴ്‌ച ലോക്ക്‌ഡൗണ്‍ പരിശോധനക്കിടെയാണ്‌ സിവില്‍ പോലീസ്‌ ഓഫീസര്‍ അജീഷ്‌ പോളിന്‌ തലക്കടിയേറ്റത്‌. മറയൂര്‍ കോവില്‍ കടവില്‍ വെച്ചാണ്‌ സംഭവം. മാസ്‌ക്‌ ധരിക്കാതെ നിന്ന പ്രദേശവാസിയായ സുലൈമാനെ ചോദ്യം ചെയ്‌തതിനെ തുടര്‍ന്ന്‌ കല്ലുകൊണ്ട്‌ തലക്കടിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →