ചാത്തന്നൂര്‍: വീടിന് സമീപമുളള കോവിഡ് പരിശോധനാ കേന്ദ്രത്തിലെത്തിയ യുവതി കുഴഞ്ഞുവീണ് മരിച്ചു. പാരിപ്പളളി കിഴക്കനേല ചാന്നാംപൊയ്‌ക കുന്നുംപുറത്തുവീട്ടില്‍ സോമന്റെയും മണിയുടെയും മകള്‍ സുനിത (34) ആണ് മരിച്ചത്. വീടിന് സമീപമുളള ക്യാമ്പില്‍ പരിശോധനക്കെത്തിയതായിരുന്നു.
പനിയെ തുടര്‍ന്ന് അവശനിലയിലായ സുനിതയെ ബന്ധുക്കള്‍ പാരിപ്പളളി പ്രാഥമീകാരോഗ്യ കേന്ദത്തിലെത്തിച്ചിരുന്നു. എന്നാല്‍ യുവതി ഗുരുതരാവസ്ഥയിലായിരുന്നതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കാന്‍ പിഎച്ചസിയെലെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ഇതിനിടെയാണ് വീടിനടുത്തുളള കാര്‍ഷിക സേവന കേന്ദ്രത്തില്‍ കോവിഡ് പരിശോധനക്കെത്തിയത്. പ്രത്യേക പരിഗണന നല്‍കി പരിശോധിക്കാന്‍ ഒരുങ്ങവെ കുഴഞ്ഞുവിഴുകയായിരുന്നു. യുവതിയെ വീണ്ടും ആശുപത്രിയിെത്തിച്ചെങ്കിലും മരിച്ചു.