റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യന്‍ കോഫിഹൗസ്‌ സാമ്പത്തിക പ്രതിസന്ധിയില്‍

June 6, 2021 - 10:55 am

കൊച്ചി: കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ ഇന്ത്യന്‍ കോഫി ഹൗസ്‌ സാമ്പത്തിക പ്രതിസന്ധിയിലെന്ന്‌ റിപ്പോര്‍ട്ടുകള്‍. വില്‍പ്പനയിലുണ്ടായ ഇടിവാണ്‌ പ്രതിസന്ധിക്ക്‌ കാരണം. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഫിഹൗസ്‌ സൊസൈറ്റിയില്‍ രണ്ടുമാസത്തെ ശമ്പളമാണ്‌ കുടിശികയായിരിക്കുന്നത്‌. പിഎഫ്‌, ജിഎസ്‌ടി,ഗ്രാറ്റുവിറ്റി ബാധ്യതകള്‍ 12 കോടി കവിഞ്ഞു.

പ്രതിസന്ധി രൂക്ഷമായതിനെ തുര്‍ന്ന്‌ ദീര്‍ഘകാല വായ്‌പകള്‍ നല്‍കണമെന്ന്‌ സൊസൈറ്റി മുഖ്യമന്ത്രിയോട്‌ ആവശ്യപ്പെട്ടിരിക്കുകയാണ്‌. ഒപ്പം പ്രതിസന്ധി പരിഹരിക്കാനായി കോഫീഹൗസുകള്‍ക്കുവേണ്ടി കേന്ദ്രീകൃത പര്‍ച്ചേസും പരീക്ഷണടിസ്ഥാനത്തില്‍ സൂപ്പര്‍മാര്‍ക്കറ്റും തുടങ്ങാന്‍ ഒരുങ്ങുകയാണ്‌. കോവിഡ്‌ നിയന്ത്രണങ്ങള്‍ കാരണം 2020-21ല്‍ 60 കോടിയുടെ ഇടിവാണ്‌ സംഭവിച്ചിട്ടുളളത്‌. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കോഫി ഹൗസിന്‌ 55 ബ്രഞ്ചുകളും ,കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോഫിഹൗസിന്‌ 31 ബ്രാഞ്ചുകളുമാണുളളത്‌. ജീവനക്കാരുടെ എണ്ണത്തിലും വ്യാപാരത്തിലും മുന്നില്‍ നില്‍ക്കുന്നത്‌ തൃശൂര്‍ സൊസൈറ്റിയാണ്‌ 2300 ജീവനക്കാരാണിവിടെയുളളത്‌. 2017ല്‍ 126 കോടി രൂപയുടെ വ്യാപാരം വരെ ഇവിടെ നടന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *