റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ആംബുലന്‍സിന്‌ വഴിമാറിയില്ല, എഎസ്‌ഐയുടെ വീട്ടിലെത്തി ഭീഷണി

June 6, 2021 - 10:45 am

തിരുവനന്തപുരം: ഗുരുതരാവസ്ഥയിലുളള രോഗിയുമായി രാത്രിയില്‍ എഎസ്‌ഐയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌ത ആംബുലന്‍സ്‌ ഡ്രൈവറെ മംഗലാപുരം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ശ്രീകാര്യം ചെറുവയ്‌ക്കല്‍ ലീലാഭവനില്‍ വിശാഖ്‌ (27)ആണ്‌ അറസ്‌റ്റിലായത്‌. മംഗലാപുരം പ്രാഥമീകാരോഗ്യ കേന്ദ്രത്തിനടുത്ത്‌ താമസിക്കുന്ന കെഎസ്‌ ഇബിയിലെ വിജിലന്‍സ്‌ എഎസ്‌ഐ ഷാനവാസിന്റെ പരാതിയിലാണ്‌ ഡ്രൈവറെ അറസ്റ്റ്‌ ചെയ്‌തത്‌.

ഷാനവാസ്‌ മകളെയും കൂട്ടി കാറില്‍ വീട്ടിലേക്ക്‌ പോവുകയായിരുന്നു. കണിയാപുരത്തുവച്ച്‌ ആംബുലന്‍സിന്‌ കടന്നുപോകാന്‍ വഴികൊടുത്തില്ലെന്ന കാരണത്തിനാണ്‌ വിശാഖ്‌ വീട്ടിലെത്തി അസഭ്യം പറഞ്ഞത്‌. വാക്കേറ്റത്തെ തുടര്‍ന്ന വിശാഖ്‌ ആംബുലന്‍സുമായി കാറിനെ പിന്തുടര്‍ന്ന്‌ ഷാനവാസിന്റെ വീടിന്‌ മുന്നിലെത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയുമായിരുന്നെന്നാണ്‌ പോലീസ്‌ പറയുന്നത്‌. രോഗിയുമായി മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നിന്ന്‌ ആറ്റിങ്ങല്‍ ഗവ.ആശുപത്രിയിലേക്ക്‌ പോവുകയായിരുന്നു ആംബുലന്‍സ്‌. രോഗിയെ കൂടാതെ രണ്ട്‌ പെണ്‍കുട്ടികളും ഇവരുടെ മുത്തച്ഛനുമാണ്‌ ആംബുലന്‍സിലുണ്ടായിരുന്നത്‌. പ്രതിയെ അറസ്റ്റ്‌ ചെയ്‌ത്‌ ജാമ്യത്തില്‍ വിട്ടയച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *