നിഷ്പക്ഷമായി അന്വേഷിച്ചാൽ കളളപ്പണകേസ് മോദിയിൽ എത്തുമെന്ന് കെ മുരളീധരൻ; കുഴൽപ്പണക്കേസിൽ ജുഡീഷണൽ അന്വേഷണം നടത്തണമെന്നും ആവശ്യം

ക​ണ്ണൂ​ർ: കൊടകര കുഴൽപ്പണക്കേസിൽ ജുഡീഷണൽ അന്വേഷണം നടത്തണമെന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം.പി . കുഴൽപ്പണം സംബന്ധിച്ച കാര്യങ്ങൾ അന്വേഷണ വിധേയമാക്കണം. എല്ലാം സമഗ്രമായി അന്വേഷിക്കാൻ ജുഡീഷ്യൽ അന്വേഷണം ആവശ്യമാണ്. ഹൈകോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ റിട്ടയർ ചെയ്ത ജഡ്ജി വേണം. നിഷ്പക്ഷമായി അന്വേഷിച്ചാൽ മോദിയിൽ എത്തും. ആ ഗട്ട്സ് മുഖ്യമന്ത്രി കാണിക്കുമോ, മുഖ്യമന്ത്രി അതിന് തയ്യാറായാൽ പിന്തുണക്കുമെന്നും മുരളീധരൻ 05/06/21 ശനിയാഴ്ച പറഞ്ഞു.

‘ബി​.ജെ​.പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ച ഹെ​ലി​കോ​പ്റ്റ​റി​ൽ പ​ണം ക​ട​ത്തി​യിട്ടുണ്ട്. ര​ണ്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ സു​രേ​ന്ദ്ര​ൻ മ​ത്സ​രി​ച്ച​ത് പ​ണം ക​ട​ത്താ​നാ​യി​രു​ന്നു. ഹെ​ലി​കോ​പ്റ്റ​ർ ഉ​പ​യോ​ഗ​വും ചെ​ല​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​ന്വേ​ഷി​ക്ക​ണം’
അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സി.കെ ജാനുവിന് പണം നൽകിയതും അന്വേഷിക്കണം. ഒരോ ബി.ജെ.പി സ്ഥാനാർഥിക്കും 3 കോടി വരെ കേന്ദ്രം നൽകിയെന്നും നിഷ്പക്ഷമായി അന്വേഷിച്ചാൽ കേസ് മോദിയിൽ എത്തുമെന്നും മുരളീധരൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →