തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ബഡ്ജറ്റിൽ ഡീസൽ ബസുകൾ സി എൻ ജി യിലേക്ക് മാറ്റുന്നത് പ്രോത്സാഹിപ്പിക്കാൻ തുക വകയിരുത്തി. 50 കോടി രൂപയാണ് ഇതിനായി അനുവദിച്ചത്.
ചില സുപ്രധാന നിർദേശങ്ങൾ:
- ഡീസല്‍ ബസുകള്‍ സി എന്‍ ജിയിലേക്ക് മാറാന്‍ 50 കോടി
- മഹാത്മഗാന്ധി സര്‍വകലാശാലയില്‍ മാര്‍ ക്രിസോസ്റ്റം ചെയര്‍ സ്ഥാപിക്കാന്‍ 50 ലക്ഷം
- ബാലകൃഷ്ണപിളളയ്ക്ക് കൊട്ടാരക്കരയില്‍ സ്മാരകം നിര്‍മ്മിക്കാന്‍ രണ്ട് കോടി രൂപ
- കെ ആര് ഗൗരിയമ്മയ്ക്ക് ഉചിതമായ സ്മാരകം നിര്‍മ്മിക്കാന്‍ രണ്ട് കോടി രൂപ
- ടൂറിസം മേഖലയ്ക്ക് പുനരുജ്ജീവന പദ്ധതിയ്ക്ക് 30 കോടി രൂപ
- 100 പേര്‍ക്ക് പത്ത് ലക്ഷം വീതം സംരംഭക സഹായം
- കാര്‍ഷിക ഉത്പന വിപണന കേന്ദ്രത്തിനായി പത്ത് കോടി രൂപ
- കൊല്ലത്ത് ബയോ ഡൈവേഴ്സിറ്റി ടൂറിസം സര്‍ക്യൂട്ട്
- ടൂറിസം മാര്‍ക്കറ്റിംഗിന് 50 കോടി രൂപ
- ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പത്ത് കോടി രൂപ
- റേഷന്‍ കടകള്‍ നവീകരിക്കാന്‍ പദ്ധതി
- തീരദേശ ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും
- പാല് മൂല്യവര്‍ദ്ധിത ഉത്പനങ്ങള്‍ക്കായി ഫാക്ടറി
*കൃഷി ഭവനുകള്‍ സ്മാര്‍ട്ടാക്കും
- റബര്‍ കര്‍ഷകരുടെ കുടിശിക കൊടുത്തു തീര്‍ക്കും
- ജലാശയങ്ങളിലെ മണ്ണും മാലിന്യവും നീക്കും
- മത്സ്യസംസ്കരണത്തിന് അഞ്ച് കോടി
- നദികള്‍ക്കായുളള പ്രത്യേക പാക്കേജിന് 50 കോടി
- ഓക്സിജന്‍ ഉത്പാദനം കൂട്ടാന്‍ പുതിയ പ്ലാന്റ്
- കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് പത്ത് കോടി വായ്പ
- അഞ്ച് അഗ്രോ പാര്‍ക്കുകള്‍ തുടങ്ങാന്‍ പത്ത് കോടി രൂപ
- പീഡിയാട്രിക് ഐ സി യു വാര്‍ഡുകള്‍ കൂട്ടും
- കൊവിഡ് മൂന്നാംതരംഗം നേരിടാന്‍ നടപടികള്‍ തുടങ്ങി
- കുട്ടികള്‍ക്കുളള അടിയന്തര ചികിത്സ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കും
- എല്ലാ ആശുപത്രികളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍
- കാര്‍ഷിക മേഖലയ്ക്ക് രണ്ടായിരം കോടി രൂപയുടെ വായ്പ
- ദീര്‍ഘകാല അടിസ്ഥാനത്തില്‍ തീരസംരക്ഷണ നടപടി
- പകര്‍ച്ചവ്യാധികള്‍ക്ക് മെഡിക്കല്‍ കോളേജുകളില്‍ പ്രത്യേക ബ്ലോക്ക്
- സാമ്പത്തിക പുനരുജ്ജീവന പദ്ധതി നടപ്പാക്കും
- എല്ലാവര്ക്കും സൗജന്യ വാക്സിന് നല്‍കും
- വാക്സിന് ഗവേഷണ കേന്ദ്രം തുടങ്ങാന്‍ 10 കോടി രൂപ
- 18 വയസിന് മുകളിലുളളവര്‍ക്ക് വാക്സിന് നല്കാന് ആയിരം കോടി
- 8,000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കും
- 20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്ബത്തിക പാക്കേജ്

