ഇറാന്റെ നാവികസേനാ കപ്പലില്‍ വന്‍ സ്ഫോടനം , കപ്പല്‍ കത്തിയമര്‍ന്നു

ടെഹ്‌റാന്‍.: ഇറാന്റെ ഏറ്റവും വലിയ നാവിക സേനാ കപ്പലായ ഖാര്‍ഗില്‍ വന്‍ സ്ഫോടനം . ഒമാന്‍ കടലില്‍ കപ്പല്‍ കത്തിയമര്‍ന്നു. സംഭവം നടന്നിട്ട്‌ 20 മണിക്കൂര്‍ കഴിഞ്ഞിട്ടും തീ അണക്കാന്‍ കഴിഞ്ഞിട്ടില്ല. കപ്പലില്‍ 400 ഓളം ജീവനക്കാര്‍ ഉണ്ടായിരുന്നു. എന്താണ്‌ സംഭവിച്ചതെന്ന്‌ വ്യക്തമല്ല. 2021 ജൂണ്‍ ഒന്ന്‌ ചൊവ്വാഴ്‌ചയാണ്‌ കപ്പലില്‍ പൊട്ടിത്തെറി ഉണ്ടാവുന്നത്‌. തീ അണക്കാനുളള ശ്രമം നടന്നുവെങ്കിലും പരാജയപ്പെടുകയാണുണ്ടായത്‌. ഇറാനില്‍ അടുത്തിടയായി നിരന്തരമായി ദുരന്തരങ്ങള്‍ ഉണ്ടാവുകയാണ്‌. പിന്നില്‍ ഇസ്രയേലാണെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. കപ്പല്‍ പൂര്‍ണമായി കത്തിയമര്‍ന്നു. 200 മീറ്ററിലധികം നീളമുളള കപ്പലാണിത്‌ .33,000 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുണ്ട്‌. കപ്പലിലെ ജീവനക്കാരെ മുഴുവന്‍ രക്ഷിച്ചു. ചിലര്‍ പൊളളലേറ്റ്‌ ചികിത്സയിലാണ്.

ഇറാനിലെ പ്രധാന എണ്ണ കേന്ദ്രങ്ങളിലൊന്നാണ്‌ ഖാര്‍ഗ്‌ ദ്വീപ്‌. ഈ ദ്വീപിന്റെ പേരാണ്‌ കപ്പലിനും നല്‍കിയിരിക്കുന്നത്‌. ഇറാന്‍ തുറമുഖമായ ജാസ്‌കില്‍ നിന്ന്‌ ഏകദേശം അടുത്ത്‌ ഹോര്‍മൂസ്‌ കടലിടുക്കിന്‌ സമീപത്താണ്‌ കപ്പല്‍ കത്തിയത്‌. ലോകത്തെ പ്രധാന ചരക്കുപാതയാണ്‌ ഹോര്‍മൂസ്‌ കടലിടുക്ക്‌. സൈനീകര്‍ തീഅണക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഇറാനിലെ സോഷ്യല്‍ മീഡിയകളില്‍ നിന്നാണ് ആദ്യം പുറംലോകത്തെത്തിയത്‌. ഇറാനിലെ നാവിക സേനക്കാവശ്യമായ സഹായങ്ങള്‍ എത്തിക്കുന്ന കപ്പലാണിത്‌. ഇറാന്‍ മാധ്യങ്ങള്‍ പിന്നീട്‌ കപ്പലിന്റെ ചിത്രങ്ങളും കത്തുന്ന ദൃശ്യങ്ങളും പുറത്തുവിട്ടു. തീപിടുത്തത്തിന്നുളള കാരണം എന്തെന്ന്‌ ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞിട്ടില്ല. ഖാര്‍ഗ്‌ കപ്പല്‍ പരി്‌ശീലനത്തിലാണ്‌ എന്ന്‌ ഇറാന്‍ സൈന്യം ആഴ്‌ചകള്‍ക്കുമുമ്പ്‌ പറഞ്ഞിരുന്നു.

1977ലാണ്‌ ഖാര്‍ഗ്‌ കപ്പല്‍ ബ്രിട്ടന്‍ നിര്‍മ്മിച്ചത്‌. ഇറാന്റെ അന്നത്തെ ഭരണകൂടത്തിന്റെ ആവശ്യപ്രകാരമായിരുന്നു കപ്പല്‍ നിര്‍മ്മിച്ചത്‌. 1979 ല്‍ ഇറാനില്‍ ഇസ്ലാമിക വിപ്ലവം നടന്നതോടെ കൈമാറ്റം വൈകി. പിന്നീട്‌ 1984 ലാണ്‌ കപ്പല്‍ കൈമാറുന്ന കരാറില്‍ ബ്രിട്ടണ്‍ ഒപ്പുവച്ചത്‌. ഏറെനാള്‍ നീണ്ട ചര്‍ച്ചക്കിടെ ഒരുപക്ഷെ ബ്രിട്ടണ്‍ കപ്പല്‍ കൈമാറാന്‍ സാധ്യതയില്ല എന്ന വിവരങ്ങളും പുറത്തുവന്നിരുന്നു. പശ്‌മേഷ്യയിലെ ഏറ്റവും വലിയ കപ്പലാണിത്‌ ഇറാന്റെ മൊക്രാന്‍ കപ്പലാണ്‌ ഏറ്റവും വലുതെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌. എന്നാല്‍ ഈ കപ്പലിനെക്കുറിച്ചുളള വിവരങ്ങള്‍ ഇരറാന്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →