ചൈനീസ്‌ കൊറോണ വാക്‌സിന്‌ അടിയന്തിര അനുമതി നല്‍കി ലോകാരോഗ്യ സംഘടന

ജനീവ:. ചൈനയുടെ കോവിഡ്‌ വാക്‌സിന്‌ അിയന്തിര അനുമതി നല്‍കി ലോകാരോഗ്യ സംഘടന. ‘കൊറോണാ വാക്‌’ എന്ന വാസിനാണ്‌ അനുമതി ലഭിച്ചത്‌. അടിയന്തിര ഉപയോഗത്തിന്‌ അനുമതി ലഭിക്കുന്ന ചൈനയുടെ രണ്ടാമത്തെ കോവിഡ്‌ വാക്‌സിനാണ്‌ കൊറോണാ വാക്‌. ചൈനീസ്‌ ഫാര്‍മ കമ്പനിയായ സിനോവാക്‌ ബയോ ടെക ആണ്‌ കൊറോണാവാക്‌ വികസിപ്പിച്ചത്‌. ലോകം മുവുവന്‍ കൊറോണാ വാക്‌സിന്റെ ആവശ്യകത വര്‍ദ്ധിച്ചുവരികയാണെന്നും ഈ സാഹചര്യത്തില്‍ കൂടുതല്‍ വാക്‌സിന്‍ ആവശ്യമായി വരുമെന്നും ചൈനീസ്‌ വാക്‌സിന്‌ അംഗീകാരം നല്‍കി കൊണ്ട്‌ ലോകാരോഗ്യ സംഘടന അറിയിച്ചു.

കൂടുതല്‍ നിര്‍മ്മാതാക്കള്‍ വാക്‌സിന്‍ നിര്‍മ്മിക്കാനായി മുന്നോട്ടുവരണമെന്നും വാക്‌സിന്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍പങ്കുവെക്കണമെന്നും ലോകാരോഗ്യ സംഘടന ആവ്‌ശ്യപ്പെട്ടു. 18 വയസിന്‌ മുകളിലുളളവര്‍ക്ക്‌ ഉപയോഗിക്കാനാണ്‌ കൊറോണാ വാക്‌ വാക്‌സിന്‌ അനുമതി നല്‍കിയിരിക്കുന്നത്‌. രണ്ടുമുതല്‍ നാലാഴ്‌ചകള്‍ വരെ യുളള ഇടവേളയില്‍ രണ്ടുഡോസുകള്‍ സ്വീകരിക്കണം. വാക്‌സിന്‍ ഉപയോഗിച്ചവരില്‍ 51 ശതമാനം ആളുകളും കോവിഡിനെ പ്രതിരോധിച്ചെന്നും, കോവിഡിന്റെ ഗുരുതരാവസ്ഥയെ 100ശതമാനം ചെറുക്കാന്‍ വാക്‌സിന്‌ കഴിഞ്ഞെന്നും കമ്പനി അറിയിച്ചു. കഴിഞ്ഞമാസമാണ്‌ ചൈനയുടെ ആദ്യ കോവിഡ്‌ വാക്‌സിനായ സിനോഫാമിന്‌ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ചത്‌.

Share
അഭിപ്രായം എഴുതാം