മലപ്പുറത്ത് ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച്‌ വീട്ടമ്മ മരിച്ചു

മലപ്പുറം : ബ്ലാക്ക്‌ ഫംഗസ്‌ ബാധിച്ച വീട്ടമ്മ മരിച്ചു. പാലക്കാട്‌ കൊട്ടശേരി സ്വദേശിനി വസന്ത(48) ആണ്‌ മരിച്ചത്‌. മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. 2021 മെയ്‌ 31 ഓടെ രോഗം മൂര്‍ച്ഛിച്ച ഇവര്‍ ജൂണ്‍ 1ന്‌ വൈകുന്നേരത്തോടെയാണ്‌ മരിച്ചത്‌.

കഴിഞ്ഞ 23-ാം തീയതിയാണ്‌ വസന്തയെ കോവിഡ്‌ ബാധയെ തുടര്‍ന്ന്‌ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്‌. കഴിഞ്ഞ ദിവസം കോവിഡ്‌ മുക്തയായെങ്കിലും ബ്ലാക്ക്‌ ഫംഗസ്‌ ഗുരുതരമായി ബാധിച്ചതാണ്‌ മരണകാരണം. പ്രമേഹമുള്‍പ്പടെ മറ്റ്‌ അസുഖങ്ങല്‍ക്കും ചികിത്സയിലായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →