കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമപദ്ധതികളിലെ 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലിം ലീഗ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 100 ശതമാനവും മുസ്ലിങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ലീഗ് പറഞ്ഞു.
പദ്ധതിയില്‍ 20 ശതമാനം പിന്നോക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നത് പിന്നീടെടുത്ത തീരുമാനമാണ്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ 80 ശതമാനം അവകാശം എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന ചോദ്യം അന്നു മുതല്‍ ദുരാരോപണമാണ്. ഈ പദ്ധതി ആര്‍ക്ക് വേണ്ടിയാണെന്ന് പഠിക്കാതെയാണ് വിധി വന്നത്. സര്‍ക്കാരും വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍ ശനിയാഴ്ച(29/05/21) ആവശ്യപ്പെട്ടു.
വിധിക്കെതിരെ ഐഎന്‍എല്‍ അടക്കമുള്ള സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. ഹൈക്കേടതിയെ തെറ്റിദ്ധരിപ്പിച്ചു എന്നാണ് ഐഎന്‍എല്‍ പറഞ്ഞത്.

