റയല്‍ മാഡ്രിഡിന്റെ കോച്ച് സ്ഥാനം രാജിവച്ച് സിദാന്‍: പകരം പൊച്ചേറ്റീനോ?

മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ക്ലബ് റയല്‍ മാഡ്രിഡിന്റെ കോച്ച് സ്ഥാനം രാജിവച്ച് സിനദിന്‍ സിദാന്‍. സിദാന്റെ പിന്‍ഗാമിയായി മൗറീസിയോ പൊച്ചേറ്റീനോയാണു റയാല്‍ പരിഗണിക്കുന്നത്. ഫ്രഞ്ച് ക്ലബ് പാരീസ് സെയിന്റ് ജെര്‍മെയ്നിന്റെ കോച്ചായ പൊച്ചേറ്റീനോയെ പ്രീമിയര്‍ ലീഗ് ക്ലബ് ടോട്ടന്‍ഹാം ഹോട്ട്സ്പറും നോട്ടമിട്ടിട്ടുണ്ട്. ഹൊസെ മൗറീഞ്ഞോയുടെ പകരക്കാരനായാണു ടോട്ടനം പൊച്ചേറ്റീനോയെ കാണുന്നത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അഭാവത്തിലും ടീമിനെ മികച്ച നേട്ടത്തിലേക്കെത്തിക്കാന്‍ സാധിച്ചെന്നതാണ് സിദാന്റെ വലിയ നേട്ടം. രണ്ട് സൂപ്പര്‍ കോപ്പയും യുവേഫ സൂപ്പര്‍ കപ്പും രണ്ട് ക്ലബ് ലോകകപ്പും റയാലിന് നേടിക്കൊടുക്കാന്‍ സാധിച്ചു.

2017 ല്‍ ഫിഫയുടെ മികച്ച ഫുട്ബോള്‍ പരിശീലകനുള്ള പുരസ്‌കാരം സിദാനായിരുന്നു. 2016 ലാണ് ആദ്യമായി പരിശീലകനാകുന്നത്. 2016-17 സീസണിലെ ലാ ലിഗ കിരീടം നേടിക്കൊടുത്ത സിദാന്‍ 2015-16, 2016-17, 2017-18 സീസണില്‍ റയാലിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുമാക്കി. ഹാട്രിക് ചാമ്പ്യന്‍സ് ലീഗ് കിരീടം റയാല്‍ മാഡ്രിഡിന് സമ്മാനിച്ച സിദാന്‍ അപ്രതീക്ഷിതമായി സ്ഥാനമൊഴിഞ്ഞു. 2019 ലാണ് സിദാന്‍ മടങ്ങിയെത്തുന്നത്. 2019-2020 സീസണില്‍ ബാഴ്സലോണയുടെ വെല്ലുവിളികളെ മറികടന്ന് ലാ ലിഗ കിരീടം നേടാന്‍ സിദാനായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →