ആലപ്പുഴ: ആലപ്പുഴ തുറവൂരിൽ സുഹൃത്തുക്കളായ രണ്ടുപേരെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. തുറവൂർ ചാവടി സ്വദേശി ബൈജു(50), കൈതവളപ്പിൽ സ്റ്റീഫൻ(46)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുത്തിയതോട് പോലീസ് സ്ഥലത്തെത്തി മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രിയിലേക്ക്മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവു എന്ന് പോലീസ് വ്യക്തമാക്കി