കോംഗോയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് ആയിരങ്ങള്‍ ഭവനരഹിതരായി

കിന്‍ഷാസ: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്തതായി റിപോര്‍ട്ട്. കോംഗോയിലെ ഗോമ സിറ്റിക്ക് സമീപമുള്ള മൗണ്ട് നിരാഗോംഗോ എന്ന അഗ്നിപര്‍വതമാണ് പൊട്ടിത്തെറിച്ചത്. ശനിയാഴ്ച രാത്രിയാണ് അതിതീവ്ര സ്ഫോടനമുണ്ടായതെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. സ്ഫോടനത്തെത്തുടര്‍ന്ന് ഗ്രാമത്തിലേക്ക് ലാവ ഒഴുകിത്തുടങ്ങിയതോടെയാണ് ജീവന്‍ രക്ഷിക്കുന്നതിനായി ആളുകള്‍ പലായനം ചെയ്യാന്‍ തുടങ്ങിയത്. ഗോമയില്‍ ആയിരങ്ങളാണ് വീടുകള്‍ നഷ്ടപ്പെട്ട് അഭയാര്‍ഥികളായി മാറിയത്.ഗോമയില്‍ 20 ലക്ഷത്തോളം ആളുകളാണ് താമസിക്കുന്നത്. നഗരത്തിന്റെ ഒരുഭാഗം ലാവ ഇതിനോടകം വീഴുങ്ങി. അഗ്നിപര്‍വത സ്ഫോടനമുണ്ടായതോടെ ജനങ്ങള്‍ കൈയില്‍ കിട്ടിയതൊക്കെയെടുത്ത് രാത്രിയോടെ വീടുകള്‍ ഉപേക്ഷിച്ച് സുരക്ഷിത സ്ഥാനം തേടി പലായനം ചെയ്യുകയായിരുന്നു. അതേസമയം, 8,000 പേര്‍ക്ക് അഭയം നല്‍കിയതായി റുവാന്‍ഡ അധികൃതര്‍ വ്യക്തമാക്കി. 3,500 ലധികം കോംഗോളികള്‍ അതിര്‍ത്തി കടന്നതായി റുവാന്‍ഡയുടെ അടിയന്തര മാനേജ്മെന്റ് മന്ത്രാലയം അറിയിച്ചു. അവരെ സ്‌കൂളുകളിലും ആരാധനാലയങ്ങളിലും പാര്‍പ്പിക്കുമെന്ന് റുവാന്‍ഡന്‍ സംസ്ഥാന മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →