ലക്നൗ: യുപിയില്‍ കൊവിഡ് കര്‍ഫ്യൂ മെയ് 31 രാവിലെ 7 മണി വരെ നീട്ടി. പൂര്‍ണമായ ലോക്ക് ഡൗണല്ല, നിയന്ത്രിതമായ കര്‍ഫ്യൂവാണെന്ന് ഉത്തരവില്‍ പറയുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് മെയ് 24വരെ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ 31ലേക്ക് നീട്ടിയത്.കൊവിഡ് കര്‍ഫ്യൂ ഗുണകരമായിരുന്നവെന്നും പ്രസരണച്ചങ്ങല മുറിക്കാന്‍ കഴിഞ്ഞുവെന്നും അതിന്റെ ഭാഗമാണ് ലോക്ക് ഡൗണ്‍ നീട്ടുന്നതെന്നും സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. ജനങ്ങള്‍ കര്‍ഫ്യൂവിനോട് പോസിറ്റീവായി പ്രതികരിച്ചുവെന്നും സജീവ കേസുകള്‍ കുറഞ്ഞുവെന്നും വ്യക്തമാക്കിയ ഉത്തരവില്‍ അവശ്യവസ്തുക്കളുടെ വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ക്ക് കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിട്ടുണ്ട്.
യുപിയില്‍ കര്‍ഫ്യൂ മെയ് 31 വരെ നീട്ടി
