കൊച്ചി: ഡിവൈഎസ്‌പി ആര്‍ ഷാജി ഉള്‍പ്പെട്ട പ്രവീണ്‍ വധക്കേസിലെ പ്രതിയായിരുന്ന പി പി പ്രിയന്‍(47) കോവിഡ് ബാധിച്ച് മരിച്ചു. സംസ്‌കാരം നടത്തി. പരേതനായ പീടയേക്കല്‍ പ്രകാശന്റെ മകനാണ് പ്രിയന്‍. കുറച്ചുദിവസമായി കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു.
ഏറ്റുമാനൂര്‍ സ്വദേശി പ്രവീണിനെ 2005 ഫെബ്രുവരി 15ന് വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു പ്രിയന്‍. തന്റെ ഭാര്യയുമായി പ്രവീണിന് ബന്ധമുണ്ടെന്ന സംശയം മൂലം ഡിവൈഎസ്‌പി ഷാജി പ്രിയന് ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസ്.