സ്ഥിരീകരിച്ചതിനേക്കാള്‍ 30-50 ലക്ഷം അധികമാണു കോവിഡ് മരണങ്ങളെന്ന് ലോകാരോഗ്യസംഘടന

ജനീവ: പ്രത്യക്ഷത്തിലോ പരോക്ഷമായോ കോവിഡ് മൂലം കഴിഞ്ഞവര്‍ഷം 30 -50 ലക്ഷം മരണങ്ങള്‍ അധികമായി സംഭവിച്ചെന്ന് ലോകാരോഗ്യസംഘടന. ഔദ്യോഗികമായി സ്ഥിരീകരിച്ചതിന്റെ മൂന്നിരട്ടിയോളമാണിത്. എന്നാല്‍, ഔദ്യോഗികകണക്കുപ്രകാരം ഇത് 34 ലക്ഷം മാത്രമാണ്. ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിേനക്കാള്‍ അമേരിക്കയില്‍ 60 ശതമാനവും യൂറോപ്പില്‍ 50 ശതമാനവും അധികമരണങ്ങളുണ്ടായി. ലോകത്ത് ഇതുവരെയുള്ള അധിക കോവിഡ് മരണം 60-80 ലക്ഷമെങ്കിലും വരുമെന്നും ഡബ്ല്യു.എച്ച്.ഒ. ഡാറ്റാ വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ സമീറ അസ്മ ചൂണ്ടിക്കാട്ടി.40% രാജ്യങ്ങള്‍ 90% കോവിഡ് മരണങ്ങളേ ഔദ്യോഗികമായി റിേപ്പാര്‍ട്ട് ചെയ്തിട്ടുള്ളൂ. പരിശോധനയ്ക്കു വിധയരാകാത്ത ഒട്ടേറെ കോവിഡ് ബാധിതരുടെ മരണം ഔദ്യോഗികകണക്കുകളില്‍ വന്നിട്ടില്ല. മരണസംഖ്യ കുറച്ചുകാട്ടപ്പെടാന്‍ ഇതൊരു പ്രധാനഘടകമായെന്നും അവര്‍ പറഞ്ഞു.

Share
അഭിപ്രായം എഴുതാം