ടോക്കിയോ ഒളിമ്പിക്സ്: തോമസ് ബാഷ് ജൂലൈ 12നു ജപ്പാനിലെത്തും

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിനു മുന്നോടിയായി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് ജൂലൈ 12നു ജപ്പാനിലെത്തും. ഈ മാസം നടത്താനിരുന്ന സന്ദര്‍ശനം ജാപ്പനീസ് സര്‍ക്കാര്‍ ടോക്കിയോയിലും പരിസര പ്രദേശങ്ങളിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നീട്ടിവച്ചിരുന്നു. ഐ.ഒ.സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ജോണ്‍ കോട്സ് ഉള്‍പ്പെടെയുള്ളവര്‍ ജൂണ്‍ 15 നു ടോക്കിയോയിലെത്തും. ഒളിമ്പിക്സിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുകയാണു ലക്ഷ്യം. കോട്സ് കഴിഞ്ഞ ദിവസം താരങ്ങള്‍, സ്പോണ്‍സര്‍മാര്‍, വിവിധ ഓഹരി ഉടമകള്‍ എന്നിവരുമായി വെബ്സൈറ്റിലൂടെ മൂന്നു ദിവസങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നു.കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ടോക്കിയോ ഒളിമ്പിക്സ് കോവിഡ്-19 വൈറസ് മഹാമാരി മൂലമാണു നീട്ടിയത്. ഒളിമ്പിക്സ് നടത്തുന്നതിനെതിരേ ജപ്പാനില്‍നിന്ന് ഓണ്‍ലൈനായി ഭീമ ഹര്‍ജി ഐ.ഒ.സിക്കു നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →