തിരുവനന്തപുരം : പിണറായി വിജയന് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയുടെ ഭാഗമായി പ്രശസ്തരായ 52 ഗായകരും സംഗീതജ്ഞരും ഉള്‍പ്പെടുന്ന നവകേരള ഗീതാഞ്ജലി സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ സ്ക്രീനില്‍ പ്രത്യക്ഷപ്പെടും. സത്യപ്രതിജ്ഞ നടക്കുന്ന 2021 മേയ് 20 വ്യാഴാഴ്ച പകല്‍ 2.50 മുതലാണ് പ്രദര്‍ശനം. ഡോ. കെജെ ശേുദാസ്, എ.ആര്റഹ്മാന്, ഹരിഹരന്, പി .ജയചന്ദ്രന്, കെ.എസ് ചിത്ര, സുജാത,എംജിശ്രീകുമാര്‍, അംജത് അലിഖാന്, ഉമയാള്‍പുരം ശിവരാമന്, ശിവമണി, മോഹന്‍ലാല്‍, ജയറാം, കരുണാമൂര്‍ത്തി, സ്റ്റീഫന്‍ ദേവസി, ഉണ്ണിമേനോന്, ശ്രീനിവാസ്, ഉണ്ണിക്ൃഷ്ണന്‍, വിജയ് യേശുദാസ് ,മധുബാലകൃഷ്ണന്, ശ്വേതാ മോഹന്‍, ഔസേപ്പച്ചന്, എം.ജയചന്ദ്രന്, ശരത്, ബിജിബാല്‍, രമ്യനമ്പീശന്,. മഞ്ജരി, സുദീപ് കുമാര്‍, നജീം അര്‍ഷാദ്, ഹരിഹരന്, മധുശ്രീ, രാജശ്രീ, കല്ലറ ഗോപന്, അപര്‍ണ രാജീവ്, വൈക്കം വിജയലക്ഷ്മി, സിതാര, ഹരികൃഷ്ണന്, എന്നിവരടക്കം ചലച്ചിത്രരംഗത്തെ പ്രമുഖരാണ് സത്യപ്രതിജ്ഞക്ക് ഭാവുകമേകുന്നത്.
പരിപാടിയുടെ അവതരണം മമ്മുട്ടി നിര്‍വഹിക്കും. ചലചിത്ര സംവിധായകന് ടികെ രാജീവ് കുമാറാണ് ആശയാവിഷ്ക്കാരം. രമേശ് നാരായണന് സംഗീതം ചിട്ടപ്പെടുത്തി. മണ്മറഞ്ഞ കവികളുടേതിന് പുറമേ പ്രഭാവര്‍മ്മ, റഫീഖ് അഹമ്മദ് എന്നിവരുടെ വരികളും ഉപയോഗിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക്ക് റിലേഷന്‍സ് വകുപ്പും, കേരള മീഡിയ അ്ക്കാദമിയും ആണ് ആല്‍ബം നിര്‍മ്മിച്ചത്. ഇത്രയധികം ഗായകരും സംഗീതജ്ഞരും പങ്കാളികളാകുന്ന ഒരു സംഗീത ആല്‍ബം മലയാളത്തില്‍ ആദ്യത്തേതാണ്.

