ഐ.എം.എ. മുന്‍ അധ്യക്ഷന്‍ കോവിഡ് ബാധിച്ചു മരിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ.) മുന്‍ അധ്യക്ഷന്‍ ഡോ. കെ.കെ. അഗര്‍വാള്‍ (62) കോവിഡ് ബാധിച്ചു മരിച്ചു. ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തിയിരുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു. കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും അദ്ദേഹം നേരത്തേ സ്വീകരിച്ചിരുന്നതാണ്.ഹൃദ്രോഗ വിദഗ്ധനായിരുന്ന അഗര്‍വാളാണ് ഹേര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍. 2010-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →