രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതും വാക്സിന്‍ ലഭ്യത ഉറപ്പാക്കുമെന്ന കേന്ദ്രനിലപാടും പ്രതിഫലിച്ച് വിപണികള്‍

മുംബൈ: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞതും വാക്സിന്‍ ലഭ്യത ഉറപ്പാക്കുമെന്ന കേന്ദ്രനിലപാടും പ്രതിഫലിച്ച് വിപണികള്‍. രാജ്യാന്തര സൂചികകളുടെ ഉണര്‍വും പ്രാദേശിക വിപണികള്‍ക്കു നേട്ടമായി. വാഹനം, ലോഹം, സാമ്പത്തിക മേഖലകളിലെ ഓഹരികള്‍ കരുത്തുകാട്ടി. സെന്‍സെക്‌സ് 848.18 പോയിന്റ് നേട്ടത്തില്‍ 49,580.73ലും നിഫ്റ്റി 245.40 പോയിന്റ് ഉയര്‍ന്ന് 14,923.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബി.എസ്.ഇയിലെ 2,047 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1,024 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ. ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, യു.പി.എല്‍. തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →