തിരുവനന്തപുരം: പ്രത്യാശ പദ്ധതി: എൻ.ജി.ഒകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: സാമൂഹ്യനീതി വകുപ്പ് നേരിട്ട് നടത്തുന്നതും എൻ.ജി.ഒകൾ മുഖേന നടത്തുന്നതുമായ ക്ഷേമ സ്ഥാപനങ്ങളിലെ അന്യസംസ്ഥാനക്കാരായ താമസക്കാരെ സ്വന്തം സംസ്ഥാനത്ത് എത്തിക്കുന്ന പ്രത്യാശ പദ്ധതി തിരുവനന്തപുരം മേഖലയിൽ നടപ്പാക്കുന്നതിന് അനുയോജ്യരായ സന്നദ്ധ സംഘടനകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർ, വികാസ്ഭവൻ, അഞ്ചാംനില, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ മേയ് 31നകം നിശ്ചിത പ്രൊഫോർമ പ്രകാരം ലഭ്യമാക്കണം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകൾ ഉൾപ്പെടുത്തണം. രണ്ട് പകർപ്പുകളിൽ ഒരെണ്ണം ബന്ധപ്പെട്ട ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷയുടെ പുറം കവറിൽ  Application for Prathyasa Project എന്ന് രേഖപ്പെടുത്തിയിരിക്കണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →