കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ സഹോദരന് അഷിം ബാനര്‍ജി (60) കോവിഡ് ബാധിച്ചു മരിച്ചു.കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നു കൊല്‍ക്കത്തയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം സംസ്കരിച്ചു. പശ്ചിമ ബംഗാളില്‍ 24 മണിക്കൂറിനിടെ 20,846 പേരാണു കോവിഡ് ബാധിതരായത്. 136 പേര് മരിച്ചു.