ന്യൂഡല്‍ഹി: കോവിഡ് ബാധിതരെ ബാധിക്കുന്ന ബ്ലാക്ക് ഫംഗസ് (മ്യൂക്കര്‍മൈക്കോസിസ്) വ്യാപിക്കുന്നതായി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ. കോവിഡ് ബാധിതരായ രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ മരണകാരണമായേക്കാവുന്ന രോഗമാണിത്.
ഡല്‍ഹി എയിംസില്‍ 20 കോവിഡ് രോഗികളടക്കം 23 പേരില്‍ ഫംഗസ്ബാധ കണ്ടെത്തിയിട്ടുണ്ട്. അഞ്ഞൂറോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുമുണ്ട്. രണ്ടാം ഘട്ടത്തില്‍ ഇതു തീവ്രവും മാരകവുമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.അതിനിടെ മഹാരാഷ്ട്രയില്‍ ഫംഗസ് ബാധയെത്തുടര്‍ന്ന് ഇതുവരെ 52 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞവര്‍ഷം കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ഇതുവരെയുള്ള കണക്കാണിത്. ഫംഗസ് അണുബാധമൂലമുള്ള മരണത്തില്‍ ബഹുഭൂരിപക്ഷവും ഈവര്‍ഷമാണ്. എട്ടോളം രോഗികളുടെ കാഴ്ചശക്തി നഷ്ടപ്പെട്ടു. രോഗപ്രതിരോധശേഷി കുറഞ്ഞവരാണ് മരണത്തിനു കീഴടങ്ങിയവരില്‍ ഏറെപ്പേരെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.