തിരുവനന്തപുരം: സംസ്ഥാനത്ത് 15 ദുരിതാശ്വാസ ക്യാമ്പുകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ 15 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. തിരുവനന്തപുരത്ത് എട്ടും കൊല്ലം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഓരോന്നും മലപ്പുറത്ത് മൂന്നും എറണാകുളത്ത് നാലും ക്യാമ്പുകളാണുള്ളത്. കടൽക്ഷോഭത്തെ തുടർന്ന് നേരത്തെ ആരംഭിച്ച ആറ് ക്യാമ്പുകൾ ഉൾപ്പെടെയാണ് തിരുവനന്തപുരത്ത് എട്ട് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. തിരുവനന്തപുരത്ത് 690 പേരും കൊല്ലത്ത് 24ഉം ആലപ്പുഴയിൽ പത്തും എറണാകുളത്ത് 36 ഉം പേർ ക്യാമ്പുകളിലുണ്ട്. മലപ്പുറത്ത് ക്യാമ്പുകളിലേക്ക് ആളുകളെ മാറ്റിക്കൊണ്ടിരിക്കുന്നതിനാൽ അന്തിമ എണ്ണം അറിവായിട്ടില്ല. മലപ്പുറം ഒഴികെയുള്ള ജില്ലകളിലെ ക്യാമ്പുകളിൽ  347 പുരുഷൻമാരും 349 സ്ത്രീകളുമാണുള്ളത്. 64 കുട്ടികളുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →