ഒടുവിൽ നന്ദു കീഴടങ്ങി, നന്ദു മഹാദേവ അന്തരിച്ചു

കോഴിക്കോട്: കാന്‍സറിനെ ധീരതയോടെ നേരിട്ട നന്ദു മഹാദേവ അന്തരിച്ചു. 27 വയസായിരുന്നു. ശനിയാഴ്ച(മെയ് 15 2021) പുലര്‍ച്ചെ മൂന്നരയൊടെയായിരുന്നു അന്ത്യം. തിരുവന്തപുരം ഭരതന്നൂര്‍ സ്വദേശിയാണ്.

കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. അതിജീവനം കൂട്ടായ്മയുടെ മുഖ്യസംഘാടകനായിരുന്നു നന്ദു മഹാദേവ.
‘വീണ്ടും വീണ്ടും ശരീരത്തിന്റെ ഓരോ അവയവങ്ങളേയും ക്യാന്‍സര്‍ പിടി മുറുക്കുമ്പോഴും തളരാതെ ആത്മവിശ്വാസത്തോടെ ഇങ്ങനെ ചിരിക്കാന്‍ പറ്റുമോ സക്കീര്‍ ഭായിക്ക്… ‘ എന്ന് തുടങ്ങുന്ന നന്ദുവിന്റെ കുറിപ്പ് കണ്ണീരണിയിക്കുന്നതായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →