സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമായി തുടരുന്നു; നിയന്ത്രണം നീട്ടാൻ സാധ്യത

തിരുവനന്തപുരം: കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണം നീട്ടാൻ സാധ്യത. കൊവിഡ് രോഗികൾ കൂടുന്ന എറണാകുളം, മലപ്പുറം ജില്ലകളിൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കും. 14/05/21 വെള്ളിയാഴ്ച രാവിലെയോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6150 ആയി.

കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആൻറിജൻ പരിശോധനകൾ വർദ്ധിപ്പിക്കാനും ആരോഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നിവിടങ്ങളടക്കം 24 മണിക്കൂറും പ്രവർത്തിക്കുന്ന ബൂത്തുകൾ സ്ഥാപിക്കും.

ലോക്ക്ഡൗണിന്റെ ഏഴാം ‘ ദിനമായ വെള്ളിയാഴ്ചയും എല്ലാ പ്രദേശങ്ങളിലും പൊലീസ് പരിശോധന കർശനമായി തുടരുകയാണ്.

സംസ്ഥാനത്ത് 13/05/21 വ്യാഴാഴ്ച 39,955 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,39,656 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.61 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ 217 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 36,841 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2788 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 109 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പേർ 33,733 രോഗമുക്തി നേടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →