റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രശസ്ത ചലച്ചിത്ര നിർമാതാവ് മൂർത്തി അന്തരിച്ചു

May 11, 2021 - 3:08 pm

പ്രശസ്ത സംവിധായകൻ കെ എസ് സേതുമാധവന്റെ അനുജനും പ്രശസ്ത ചലചിത്ര നിർമ്മാതാവുമായ കെ എസ് ആർ മൂർത്തി (85)കോയമ്പത്തൂരിന് സമീപമുള്ള പോത്തനൂരിലെ തന്റെ വസതിയിൽ അന്തരിച്ചു. പാലക്കാട് കുരിക്കൽ പാടം സുബ്രഹ്മണ്യന്റെയും ലക്ഷ്മിയുടെയും മകനാണ്.

ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യവേ നിർമാണ രംഗത്തേക്ക് കടന്നുവന്ന മൂർത്തി കന്യാകുമാരി, ഇക്വിലാബ് സിന്ദാബാദ്, ഓർമ്മകൾ മരിക്കുമോ, പണിതീരാത്തവീട്, അഴകുള്ള സെലീന, ജീവിതനൗക തുടങ്ങി നിരവധി സിനിമകളുടെ നിർമാതാവാണ്. എംജിആർ നായകനായ നാം നമ്മതേ എന്ന ചിത്രം നിർമ്മിച്ചതും മൂർത്തി തന്നെയാണ്.

ചിത്രാഞ്ജലിയുടെ ബാനറിൽ മലയാളത്തിൽ ചിത്രങ്ങൾ നിർമിച്ചിരുന്ന മൂർത്തിയുടെ ആദ്യ ചിത്രം അമ്മ എന്ന സ്ത്രീ ആണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *