ഭര്‍ത്താവിനെ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭാര്യ അറസ്റ്റിൽ

ഭോപ്പാല്‍: ഡോക്ടറായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രൊഫസറായ ഭാര്യ അറസ്റ്റിൽ. മദ്ധ്യപ്രദേശിലെ സര്‍ക്കാര്‍ കോളേജില്‍ പ്രൊഫസറായ മമത പഥക്ക് (63) ആണ് അറസ്റ്റിലായത്. ഭര്‍ത്താവ് ഡോ.നീരജ് പഥക്ക്(65)ആണ് കൊല്ലപ്പെട്ടത്. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഭര്‍ത്താവിനെ ഇവര്‍ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു.

2021 ഏപ്രില്‍ 29നായിരുന്നു കേസിന് ആസ്പദമായ സംഭവം. നഗരത്തിലെ പ്രമുഖനായ ഡോക്ടറാണ് നീരജ് പഥക്ക്. ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ പ്രൊഫസര്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. ഇതേച്ചൊല്ലി ദമ്പതികള്‍ക്കിടയില്‍വഴക്ക് പതിവായിരുന്നു. സംഭവദിവസവും ഇരുവരും തമ്മില്‍ വഴക്കുണ്ടായി. തുടര്‍ന്ന് ഭര്‍ത്താവിന് ഭക്ഷണത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കുകയായിരുന്നു. ഇതിന് ശേഷം വൈദ്യുത വയറുകള്‍കൊണ്ട് ശരീരത്തില്‍ വൈദ്യുതാഘാതമേല്‍പ്പിച്ച് മരണം ഉറപ്പുവരുത്തുകയും ചെയ്തു.

സംഭവശേഷം രണ്ടുവസത്തിന് ശേഷമാണ് പ്രൊഫസര്‍ മരണവിവരം പുറത്തറിയിച്ചത്. ഭര്‍ത്താവ് ഏറെനാളായി രോഗബാധിതനായിരുന്നുവെന്നാണ് അവര്‍ പോലീസിനോട് പറഞ്ഞത്. ഏപ്രില്‍ 30ന് രാവിലെ താനും മകനും സുഖമില്ലാത്തതിനാല്‍ ഝാന്‍സിയിലേക്ക് ചികിത്സക്കായി പോയെന്നും തിരികെയെത്തിയപ്പോഴാണ് ഭര്‍ത്താവിനെ മരിച്ച നിലയില്‍ കണ്ടതെന്നും ഇവര്‍ പറഞ്ഞു.എന്നാല്‍ മരണം സംഭവിച്ച രണ്ടുദിവസമായെന്ന് വ്യക്തമായതോടെ പോലീസ് വിശദമായ അന്വേഷണം നടത്തുകയായിരുന്നു. പ്രൊഫസറുടെ പെരുമാറ്റവും പോലീസിന് സംശയമുയര്‍ത്തി. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് അവര്‍ കുറ്റം സമ്മതിച്ചത്.

കോളേജ് പ്രൊഫസറായ പ്രതി നേരത്തെ ഭര്‍ത്താവിനെ കുളിമുറിയില്‍ പൂട്ടിയിട്ട സംഭവവും ഉണ്ടായിരുന്നു. മാനസീക വെല്ലുവിളി നേരിടുന്ന ഏകമകനോടൊപ്പമാണ് ദമ്പതിമാര്‍ ഛത്തര്‍പ്പൂരില്‍ തമാസിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →