തിരുവനന്തപുരം: കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരെയും കോവിഡ് മുന്നണി പോരാളികളായി പരിഗണിക്കണമെന്നും വാക്‌സിന്‍ ലഭിക്കാത്ത മാധ്യമ പ്രവര്‍ത്തകര്‍ക്ക് എത്രയും വേഗം സൗജന്യമയി വാക്‌സിന്‍ ലഭ്യമാക്കണമെന്നും ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി (കേരള) സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ചന്ദ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് ഐഎന്‍എസിന്റെ അഭ്യര്‍ത്ഥന.
യുദ്ധസമാനമായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകര്‍ നിര്‍ണായകമായ പങ്കാളിത്തമാണ് വഹിക്കുന്നത്. വസ്തുനിഷ്ഠമായ വാര്‍ത്തകളും വിവരങ്ങളും ജനങ്ങളിലെത്തിക്കുകയെന്നത് കോവിഡ് നിയന്ത്രണത്തില്‍ പരമ പ്രധാനമാണ്. അതിനാല്‍ മാധ്യമ പ്രവര്‍ത്തകരെയും മുന്നണി പോരാളികളായി കണക്കാക്കി വാക്‌സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കണമെന്നുമാണ് ആവശ്യം.