കാബൂളില്‍ സ്ഫോടനം: 25 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളില്‍ സ്‌കൂളിന് സമീപം ഉണ്ടായ സ്ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടോയെന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആഭ്യന്തര മന്ത്രാലയമാണ് വിവരങ്ങള്‍ അറിയിച്ചത്.

ആക്രമണകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ക്രുദ്ധരായ ജനം ആംബുലന്‍സുകളും ആരോഗ്യ പ്രവര്‍ത്തകരേയും ആക്രമിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് പിന്മാറുകയാണെന്ന് യുഎസ് സൈന്യം അറിയിച്ചതിനെ തുടര്‍ന്ന് ആക്രമണ മുന്നറിയിപ്പ നല്‍കിയിരുന്നു. രാജ്യം മുഴുവന്‍ ആക്രമണം നടത്താന്‍ താലിബാന്‍ ശ്രമിക്കുമെന്നും അഫ്ഗാന്‍ അധികൃതര്‍ പറഞ്ഞിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →