തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിച്ചതോടെ സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ സഹായിക്കാനായ് നിയോഗിച്ചിരുന്ന ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു. അഡീഷണല്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡി.ബാലമുരളിയെ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ എംഡിയായി മാറ്റി നിയമിച്ചു. ഡെപ്യൂട്ടി ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ വി.ആര്‍ പ്രേംകുമാറിനെ എംപ്ലോയ്‌മെന്റ് ആന്റ് ട്രെയിനിംഗ് ഡയറക്ടറാക്കി . കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും ഇദ്ദേഹത്തിന് നല്‍കി.

സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്റെ അധികചുമതല വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന് നല്‍കി. ഡോ.എസ് ചിത്രയെ ലേബര്‍ കമ്മീഷണരായി നിയമിച്ചു. കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടര്‍ എംജി രാജമാണിക്യത്തിന് മലപ്പുറം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സ്‌പെഷല്‍ ഓഫീസറുടെ അധിക ചുമതല നല്‍കി. മലപ്പുറം കളക്ടറും എസ്പിയും സ്‌പെഷല്‍ ഓഫീസറുമായി സഹരകരിച്ച് പ്രവര്‍ത്തിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →