കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചതായി പരാതി

മാള: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവല്‍ക്കരിച്ചെന്ന് ഡി വൈ എഫ് ഐ. കുഴൂര്‍ ഗ്രമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി മനോജിനെതിരെയാണ് പരാതി. കുഴുര്‍ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് കോണ്‍ഗ്രസ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്‍റുമാണ് രജനി മനോജ്. ആര്‍ആര്‍ടി ടീം രൂപീകരിച്ചപ്പോള്‍ വൈസ് പ്രസിഡന്റ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളേയും വനിത കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും മാത്രം ഉള്‍ക്കൊളളിച്ചുവെന്നാണ് പരാതി.

ഡിവൈഎഫ് ഐകൊച്ചുകടവ് യൂണിറ്റ് സെക്രട്ടറി അനീഷ് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ പരാതിയിലാണ് ഇക്കാര്യം പറയുന്നത്. പരാതിയടെ പകര്‍പ്പുകള്‍ ജില്ലാ കളക്ടര്‍ക്കും മെഡിക്കല്‍ ഓഫീസര്‍ക്കും നല്‍കിയിട്ടുണ്ട് . സ്വജനപക്ഷപരമായി പ്രവര്‍ത്തിച്ച മെമ്പര്‍ സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ പറയുന്നു.

എന്നാല്‍ ആരോപണങ്ങള്‍ രജനി മനോജ് നിഷേധിച്ചു. സിപിഎം,ബിജെപി,കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളുടെ ആളുകള്‍ ആര്‍ആര്‍ടി ടീമിലുണ്ടെടന്നും പ്രവര്‍ത്തിക്കാന്‍ മനസുളളവരെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ക്വാറന്റയിനില്‍ ഇരിക്കുന്ന താന്‍ ചെയ്യേണ്ടതായ കാര്യങ്ങള്‍ എല്ലാംതന്നെ ചെയ്യുന്നുണ്ടെന്നും ,മഴക്കാലപൂര്‍വ ശുചീകരണത്തിന്റെയും മറ്റും ഭാഗമായാണ് ഇത്തരുണത്തില്‍ ടീം രൂപീകരണത്തിന് മുന്നിട്ടിറങ്ങിയതെന്നും അവര്‍ പറഞ്ഞു. മാത്രമല്ല കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിപുലമായ യോഗം വിളിക്കാനവില്ല. തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് തനിക്ക് രാഷ്ട്രീയമെന്നും പിന്നീട് താന്‍ രാഷ്ട്രീയ ലാക്കോടെ യാതൊന്നിനേയും കാണുന്നില്ലെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →