റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വയനാട്: ജില്ലയില്‍ 1056 പേര്‍ക്ക് കൂടി കോവിഡ്

May 7, 2021 - 5:56 pm

വയനാട്: ജില്ലയില്‍ 6.05.21 വ്യാഴാഴ്ച 1056 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.രേണുക അറിയിച്ചു. 187 പേര്‍ രോഗമുക്തി നേടി. 

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.57 ആണ്. 1039 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 11 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 45071 ആയി. 32202 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 11638 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 10770 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

*രോഗം സ്ഥിരീകരിച്ചവര്‍*

നെന്മേനി 125, കൽപ്പറ്റ 74, പനമരം 70, ബത്തേരി  62, അമ്പലവയൽ 60, മുട്ടിൽ 57, മീനങ്ങാടി 56, പൂതാടി 52, മേപ്പാടി 45, മാനന്തവാടി 44, മുള്ളൻ കൊല്ലി 42, തവിഞ്ഞാൽ 39, ഇടവക 37, വെള്ളമുണ്ട 34, നൂൽപുഴ 30, കണിയാമ്പാറ്റ 29, പുൽപള്ളി 26, പൊഴുതന, വൈത്തിരി  24 വീതം, പടിഞ്ഞാറത്തറ 20, മൂപ്പൈനാട്, തരിയോട്, തൊണ്ടർനാട് 18 വീതം, തിരുനെല്ലി, കോട്ടത്തറ 13 വീതം,  വെങ്ങപ്പള്ളി 9 പേരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

ഇംഗ്ലണ്ടിൽ നിന്ന് വന്ന പനമരം സ്വദേശി, മാഹിയിൽ നിന്ന് വന്ന മാനന്തവാടി സ്വദേശി, കർണാടകയിൽ നിന്ന് വന്ന  മാനന്തവാടി, നൂൽപ്പുഴ, പൂതാടി, തവിഞ്ഞാൽ  സ്വദേശികളായ രണ്ട് പേർ വീതം, അമ്പലവയൽ, എടവക, കൽപ്പറ്റ, കണിയാമ്പറ്റ,  മുട്ടിൽ, പുൽപ്പള്ളി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് വിദേശ രാജ്യത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന് രോഗബാധിതരായത്.

*187 പേര്‍ക്ക് രോഗമുക്തി*

മേപ്പാടി, ബത്തേരി എട്ടു പേർ വീതം, മുട്ടിൽ 7, കൽപ്പറ്റ, പടിഞ്ഞാറത്തറ 6 വീതം, അമ്പലവയൽ  കണിയാമ്പറ്റ, പുൽപ്പള്ളി  അഞ്ച് വീതം, വൈത്തിരി, പൂതാടി 4 വീതം, മീനങ്ങാടി, നെന്മേനി, പനമരം, പൊഴുതന മൂന്ന് വീതം, മുള്ളൻകൊല്ലി, നൂൽപുഴ, തിരുനെല്ലി, തൊണ്ടർനാട് രണ്ടു വീതം, എടവക, കോട്ടത്തറ, മാനന്തവാടി, തരിയോട്, തവിഞ്ഞാൽ, വെള്ളമുണ്ട, വേങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരും, 3 കണ്ണൂർ സ്വദേശികളും, മലപ്പുറം, മാഹി സ്വദേശികളായ ഓരോരുത്തരും, വീടുകളിൽ ചികിത്സയിലായിരുന്ന 97 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

*2780 പേര്‍ പുതുതായി നിരീക്ഷണത്തില്‍*

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ 6.05.21വ്യാഴാഴ്ച പുതുതായി നിരീക്ഷണത്തിലായത് 2780 പേരാണ്. 1738 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 31662 പേര്‍. പുതുതായി 158 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന്2669 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 395037 സാമ്പിളുകളില്‍  381072 പേരുടെ ഫലം ലഭിച്ചു. ഇതില്‍  336001 നെഗറ്റീവും 45071 പോസിറ്റീവുമാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *