മുംബൈ പോലീസിന്റെ എട്ടാം വാർഷികത്തിൽ വീണ്ടും റീമേക്ക്

ബോബി സഞ്ജയ് തിരക്കഥ എഴുതി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ , എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തിയ മലയാളത്തിലെ എക്കാലത്തേയും ശ്രദ്ധേയമായ ത്രില്ലർ ചിത്രമാണ് മുംബൈ പോലീസ് .വ്യത്യസ്ത പരിചരണം കൊണ്ടും കഥാഗതി കൊണ്ടും കയ്യടി നേടിയ ഈ ചിത്രം റിലീസ് ചെയ്തിട്ട് 8 വർഷം പിന്നിടുന്നു. ചിത്രത്തിന്റെ ഈ എട്ടാം വാർഷികത്തിൽ ചിത്രം വീണ്ടും റീമേക്ക് ചെയ്യപ്പെടുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.

സംവിധായകൻ റോഷൻ ആൻഡ്രൂസ് തന്നെയാണ് ചിത്രം വീണ്ടുമൊരുക്കുമെന്ന് വ്യക്തമാക്കിയത്. തമിഴിലാണ് ചിത്രമൊരുക്കുക എന്നാണ് വിവരം..ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ അറിയിക്കാം , കാത്തിരിക്കൂ എന്നാണ് സോഷ്യൽ മീഡിയയിൽ റോഷൻ പറഞ്ഞിട്ടുള്ളത്. ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ചില ഫോട്ടോകൾ പങ്കുവെച്ചുകൊണ്ടായിരുന്നു റോഷന്റ ഈ കുറിപ്പ്.

Share
അഭിപ്രായം എഴുതാം