ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. യോഗിക്ക് നാലു ദിവസം മാത്രമാണ് ശേഷിക്കുന്നതെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശത്തിൽ പറയുന്നു. ഏപ്രിൽ 29ന് വൈകിട്ട് വാട്സ്ആപ് എമർജന്‍സി നമ്പറായ 112 ലാണ് യു.പി പൊലീസിന് ഭീഷണിസന്ദേശമെത്തിയത്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
പ്രതിയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു.കഴിഞ്ഞവർഷം സെപ്റ്റംബർ, നവംബർ, ഡിസംബർ എന്നീ മാസങ്ങളിൽ തുടർച്ചയായി ഭീഷണി സന്ദേശം ലഭിച്ചിരുന്നു

